ബെൻസീമയുടെ പരിക്ക് സാരമുള്ളതല്ല, എങ്കിലും മാഡ്രിഡ് ഡാർബിക്ക് ഇറങ്ങുന്നത് സംശയം

Newsroom

റയൽ മാഡ്രിഡിന്റെ അവസാന മത്സരത്തിൽ പരിക്കേറ്റ ബെൻസീമയുടെ പരിക്ക് അത്ര സാരമുള്ളതല്ല എന്ന് കണ്ടെത്തി. പരിക്കിനെ കുറിച്ചുള്ള കൂടുതൽ പരിശോധനകൾക്ക് ശേഷം ക്ലബ് ഡോക്ടർമാർ ആണ് പരിക്ക് പ്രശ്നമല്ല എന്ന് അറിയിച്ചത്. ഹാംസ്ട്രിങ് ഇഞ്ച്വറി ആണ്. താരത്തിന് ഉടൻ തന്നെ കളത്തിലേക്ക് തിരികെ വരാൻ ആകും. എന്നാൽ നാളെ നടക്കുന്ന ഇന്റർ മിലാനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബെൻസീമ എന്തായാലും ഉണ്ടാകില്ല. വാരാന്ത്യത്തിൽ നടക്കുന്ന മാഡ്രിഡ് ഡാർബി ആകും ബെൻസീമയുടെ ലക്ഷ്യം.