ഇ എം ഇ എ കോളേജ് കൊണ്ടോട്ടി ചാമ്പ്യൻമാർ

Newsroom

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ബി സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇ എം ഇ എ കോളേജ് കൊണ്ടോട്ടി ചാമ്പ്യൻമാരായി എം ഇ എസ് കെ വി എം വളാഞ്ചേരിയെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.പതിനെട്ടാം മിനിറ്റിൽ നിസാമുദ്ധീനും മുപ്പത്തി രണ്ടാം മിനിറ്റിൽ അൻസാറുമാണ് ഗോൾ നേടിയത്. മമ്പാട് എം ഇ എസ് മൂന്നാം സ്ഥാനം കരസ്ഥാൻമാക്കി. ഇ ടീമുകൾ ഇ മാസം ഒൻപതു മുതൽ ദേവഗിരിയിൽ വെച്ചു നടക്കുന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്റർസോൺ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.