“ലിവർപൂളിൽ തന്നെ തുടരണം എന്നുണ്ട്, തീരുമാനിക്കേണ്ടത് ലിവർപൂൾ മാനേജ്മെന്റ്” – സലാ

Newsroom

ലിവർപൂളിൽ തന്റെ കരാറിന്റെ അവസാനത്തോട് അടുക്കുകയാണ് മൊ സലാ. താരവുമായി ക്ലബ് പുതിയ കരാർ ചർച്ചകൾ ആരംഭിച്ചു എങ്കിലും ഇനിയും കാര്യങ്ങൾ തീരുമാനം ആയിട്ടില്ല. താൻ ലിവർപൂളിൽ തുടരാൻ ആഗ്രഹിക്കുന്നു എന്ന് സലാ വീണ്ടും പറഞ്ഞെങ്കിലും സലാ ആവശ്യപ്പെടുന്ന കരാർ നൽകാൻ ക്ലബ് മാനേജ്‌മെന്റ് തയ്യാറാല്ല.

“ഭാവി എന്നെ ആശ്രയിച്ചല്ല നിൽക്കുന്നത്. താൻ ആണ് തീരുമാനം എടുക്കുന്നത് എങ്കിൽ ലിവർപൂളിൽ തന്നെ തുടരാൻ തീരുമാനിക്കുമായിരുന്നു. പക്ഷേ തീരുമാനം മാനേജ്മെന്റിന്റെ കയ്യിലാണ്” സലാ പറഞ്ഞു. യാതൊരു പ്രശ്നവും താനും ക്ലബും തമ്മിൽ ഇല്ല എന്നും എന്ന കരാറിന്റെ കാര്യത്തിൽ ധാരണയിൽ എത്തേണ്ടതുണ്ട് എന്നും സലാ പറഞ്ഞു.