ബെൻസീമയുടെ പരിശോധന ഫലം ആശ്വാസം നൽകുന്നത്, അധിക കാലം പുറത്തിരിക്കില്ല

റയൽ മാഡ്രിഡ് സ്ട്രൈക്കർ കരീം ബെൻസീമ അധിക കാലം പുറത്ത് ഇരിക്കില്ല. താരത്തിന്റെ പരിശോധന ഫലങ്ങൾ ഇന്നലെ പുറത്തു വന്നു‌. താരത്തിന്റെ പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോർട്ടുകൾ. ബെൻസീമ ദീർഘകാലം പുറത്തിരിക്കാൻ സാധ്യതയില്ല. സെപ്റ്റംബർ ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞ് എത്തുമ്പോഴേക്ക് താരം ഫിറ്റ്നെസ് വീണ്ടെടുക്കും എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബെൻസീമ

ഇന്നലെ റയൽ മാഡ്രിഡും സെൽറ്റികും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടയിൽ ആയിരുന്നു ബെൻസീമക്ക് പരിക്കേറ്റത്. കളിയുടെ 29ആം മിനുട്ടിൽ പരിക്കേറ്റ ബെൻസീമ ഉടൻ തന്നെ കളം വിട്ടിരുന്നു.

ആഞ്ചലോട്ടിക്കും റയൽ മാഡ്രിഡിനും വലിയ ആശങ്ക ആണ് ബെൻസീമയുടെ പരിക്ക് നൽകുന്നത്. ബെൻസീമ അല്ലാതെ ഒരു സ്ട്രൈക്കർ റയൽ മാഡ്രിഡിന് ഇല്ല.