റയൽ മാഡ്രിഡ് താരം കരിം ബെൻസീമ കൊറോണ പോസിറ്റീവ് ആയി. അവധിക്കാലം കഴിഞ്ഞ് തിരികെയെത്തിയ താരം പരിശോധനയിൽ കൊറോണ പോസിറ്റീവ് ആവുകയായിരുന്നു. താരം ഐസൊലേഷനിൽ ആണെന്ന് റയൽ മാഡ്രിഡ് അറിയിച്ചു. റയലിന്റെ പ്രീസീസൺ ക്യാമ്പ് ബെൻസിമയ്ക്ക് നഷ്ടമായേക്കും സീസൺ തുടങ്ങാൻ ഇനി മൂന്ന് ആഴ്ച മാത്രമേ ബാക്കിയുള്ളൂ. ഫ്രാൻസിനൊപ്പം യൂറോ കപ്പ് കളിച്ചതിനാൽ ആണ് ബെൻസീമ ടീമിനൊപ്പം ചേരാന് വൈകിയത്. ഫ്രഞ്ച് ടീമിൽ ഉണ്ടായിരുന്ന വരാനെയും റയലിനൊപ്പം ചേർന്നിട്ടുണ്ട്. റയൽ മാഡ്രിഡിൽ തുടരുമോ എന്ന് വരാനെ ഇനിയും തീരുമാനിച്ചിട്ടില്ല.