സോൺ സ്പർസിൽ തുടരും, നാലു വർഷത്തെ പുതിയ കരാർ

20210723 151738

സ്പർസിന്റെ ഏഷ്യൻ സൂപ്പർ താരം സോൺ ഹ്യുങ് മിൻ സ്പർസിൽ പുതിയ കരാർ ഒപ്പുവെച്ചു. നാലു വർഷത്തെ പുതിയ കരാറാൺ കൊറിയൻ താരം ഒപ്പുവെച്ചത്‌‌. പുതിയ പരിശീലകൻ നുനോയുമായി ചർച്ച ചെയ്തതിനു ശേഷമാണ് സോൺ കരാർ ഒപ്പുവെച്ചത്. ഇനി കെയ്നിനെ കൂടെ നിലനിത്താൻ ആകും സ്പർസിന്റെ ശ്രമം.

സ്പർസ് ക്ലബിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒന്നാണ് സോൺ. 2015 മുതൽ സ്പർസിനൊപ്പം ഉള്ള താരമാണ് സോൺ. 29കാരനായ ദക്ഷിണ കൊറിയ ക്യാപ്റ്റൻ 107 ഗോളുകൾ ഇതുവരെ സ്പർസിൽ നേടിയിട്ടുണ്ട്. 2015 ഓഗസ്റ്റിൽ ബെയർ ലെവർകുസനിൽ നിന്നായിരുന്നു താരം സ്പർസിൽ ചേർന്നത്. 280 മത്സരങ്ങളിൽ നിന്ന് 64 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.

Previous articleസഞ്ജുവിനൊപ്പം നാല് താരങ്ങള്‍ക്ക് ഏകദിന അരങ്ങേറ്റം
Next articleബെൻസീമ കൊറോണ പോസിറ്റീവ്