ഹെക്ടർ ബെല്ലരിൻ ബാഴ്‌സലോണയിലേക്ക് അടുക്കുന്നു

ആഴ്‌സണലിന്റെ സ്പാനിഷ് വലത് ബാക്ക് ഹെക്ടർ ബെല്ലരിൻ ബാഴ്‌സലോണയിലേക്ക് അടുക്കുന്നു. മുൻ ബാഴ്‌സലോണ അക്കാദമി താരം കൂടിയായ ബെല്ലരിൻ ആഴ്‌സണലും ആയുള്ള കരാർ റദ്ദാക്കിയ ശേഷം ബാഴ്‌സയിൽ എത്താൻ ആണ് ശ്രമിക്കുന്നത്.

കഴിഞ്ഞ സീസണിൽ റയൽ ബെറ്റിസിൽ ലോണിൽ കളിച്ച താരത്തിന് അവരോട് ഒപ്പം ചേരാൻ ആയിരുന്നു നേരത്തെ താൽപ്പര്യം. നിലവിൽ ഇറ്റാലിയൻ ക്ലബുകളിൽ നിന്നുള്ള കരാർ ശ്രമങ്ങൾ നിരസിച്ച ബെല്ലരിൻ നിലവിൽ ബാഴ്‌സലോണയും കരാറിൽ എത്തിയത് ആയി ആണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ആഴ്‌സണൽ താരത്തിന്റെ കരാർ ഉടൻ റദ്ദാക്കും.

Comments are closed.