‘പണം ഇല്ലെങ്കിലും ഏത് താരത്തെയും ടീമിൽ എത്തിക്കാൻ സാധിക്കുന്ന ലോകത്തിലെ ഏക ക്ലബ് ആണ് ബാഴ്‌സലോണ’ ~ നെഗൽസ്മാൻ

Fb Img 1658265947394

ലെവൻഡോവ്സ്കിയെ ബാഴ്‌സലോണ സ്വന്തമാക്കിയതിനു പിന്നാലെ ബാഴ്‌സലോണയുടെ സാമ്പത്തിക സ്ഥിതിയെ പരിഹസിച്ച് ബയേൺ മ്യൂണിക് പരിശീലകൻ ജൂലിയൻ നെഗൽസ്മാൻ. പണം ഇല്ലെങ്കിലും വേണ്ട ഏത് താരങ്ങളെയും ടീമിൽ എത്തിക്കാൻ സാധിക്കുന്ന ലോകത്തിലെ ഏക ക്ലബ് ആണ് ബാഴ്‌സലോണ എന്നു അദ്ദേഹം പറഞ്ഞു.

ബാഴ്‌സലോണ എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നു പറഞ്ഞ നെഗൽസ്മാൻ അത് അവർ എങ്ങനെ ചെയ്യുന്നത് ആണെന്നും തനിക്ക് അറിയില്ലെന്നും കൂട്ടിച്ചേർത്തു. അതിവിചിത്രവും ഭ്രാന്തവും ആണ് ബാഴ്‌സലോണയുടെ ഈ രീതി എന്നും ജർമ്മൻ പരിശീലകൻ കൂട്ടിച്ചേർത്തു. 25 വർഷത്തെ ടിവി റൈറ്റ്‌സ് അടക്കം വിറ്റ് ഭാവിയിൽ ഉണ്ടാക്കാവുന്ന പണം കാണിച്ച് ആണ് ബാഴ്‌സലോണ നിലവിൽ പ്രവർത്തിക്കുന്നത്. ബാഴ്‌സലോണയുടെ ഈ രീതി നിയമവിരുദ്ധമാണെന്നും ക്ലബ് ഇത് അതിജീവിക്കില്ല തുടങ്ങിയ പല വിമർശനങ്ങളും പല കോണിൽ നിന്നു ഉണ്ടാവുന്നുണ്ട്.