ബാഴ്സലോണ യുവതാരം മൗസ വാഗു ക്ലബ് വിട്ടു

20220719 235606

ബാഴ്‌സലോണ യുവതാരം മൗസ വാഗ് ക്ലബ് വിട്ടു. ക്രൊയേഷ്യയുടെ എച്ച് എൻ കെ ഗോറിക്ക ആണ് മൗസ വാഗിനെ സ്വന്തമാക്കിയത്. സെനഗൽ ഡിഫൻഡറെ ഭാവിയിൽ വിൽക്കുമ്പോൾ ഒരു വലിയ ശതമാനം തുക എഫ്‌സി ബാഴ്‌സലോണയ്ക്ക് ലഭിക്കുന്ന രീതിയിലാണ് കരാർ.

മൗസ വാഗ് 2018 സമ്മറിൽ ആയിരുന്നു ബാഴ്‌സലോണ റിസർവിൽ ചേർന്നത്. അതേ സീസണിൽ തന്നെ ബാഴ്സലോണ സീനിയ ടീമിൽ താരം അരങ്ങേറ്റം കുറിച്ചിരുന്നു. 2019/20 സീസണിലെ സീനിയർ സ്ക്വാഡിൽ ഉണ്ടായിരുന്നു എങ്കിലും കളിക്കാനുള്ള അവസരം അധികം ലഭിച്ചില്ല‌. ഫ്രാൻസിലെ നീസിലും ഗ്രീസിലെ പിഎഒകെ ക്ലബിലും താരം ലോണിലും കളിച്ചു. ഗുരുതരമായ പരിക്ക് കാരണം മൗസ ദീർഘകാലം പുറത്തിരിക്കേണ്ടതായും വന്നിരുന്നു.