ജിദ്ധയിൽ വൈകി വന്ന ഗോളിൽ ബാഴ്സ വീണു, സൂപ്പർ കപ്പ് ഫൈനലിൽ മാഡ്രിഡ് ഡർബി

- Advertisement -

ബാഴ്സലോണയെ മറികടന്ന് അതെറ്റിക്കോ മാഡ്രിഡ് സ്പാനിഷ് സൂപ്പർ കോപ്പ ഫൈനലിൽ പ്രവേശിച്ചു. സൗദിയിലെ കിംഗ്‌ അബ്‌ദുള്ള സ്പോർട്സ് സിറ്റിയിൽ നടന്ന സെമിയിൽ 3-2 നാണ് അത്ലറ്റി ബാഴ്‌സയെ വീഴ്ത്തി ഫൈനൽ പ്രവേശനം ഉറപ്പാക്കിയത്. ഫൈനലിൽ റയൽ മാഡ്രിഡ് ആണ് അവരുടെ എതിരാളികൾ.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ 5 ഗോളുകളും പിറന്നത്. രണ്ടാം പകുതിയുടെ ആദ്യ മിനുട്ടിൽ തന്നെ അത്ലറ്റി ലീഡ് നേടി. കൊക്കെയാണ് ഗോൾ നേടിയത്. പക്ഷെ 6 മിനുട്ടുകൾക് ശേഷം മെസ്സിയുടെ ഗോളിൽ ബാഴ്സ തിരിച്ചടിച്ചു. 61 ആം മിനുട്ടിൽ മെസ്സി വീണ്ടും ഗോൾ നേടിയെങ്കിലും VAR ഗോൾ അനുവദിച്ചില്ല. പക്ഷെ തൊട്ടടുത്ത മിനുട്ടിൽ ഗ്രീസ്മാൻ ഗോൾ നേടിയതോടെ ബാഴ്സ മത്സരത്തിൽ ലീഡ് നേടി. പക്ഷെ 81 ആം മിനുട്ടിൽ പെനാൽറ്റി ഗോളാക്കി മൊറാത്ത അത്ലറ്റിക്ക് മത്സരത്തിൽ പുതുജീവൻ സമ്മാനിച്ചു. 86 ആം മിനുട്ടിൽ മൊറാത്തയുടെ അസിസ്റ്റിൽ എയ്ഞ്ചൽ കൊറയ ബാഴ്സ വല കുലുക്കിയാണ് സിമയോണിയുടെ ടീമിന് ജയം സമ്മാനിച്ചത്.

Advertisement