ബെയ്സ് പെരുമ്പാവൂരിനെ അൽ ശബാബ് വീഴ്ത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അൽ ശബാബ് തൃപ്പനച്ചി വിജയവഴിയിൽ തിരിച്ചെത്തി. ഇന്നലെ എടത്തനാട്ടുകരയിലാണ് അൽ ശബാബ് വിജയം സ്വന്തമാക്കിയത്. എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ബെയ്സ് പെരുമ്പാവൂരിനെയാണ് അൽ ശബാബ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ശബാബിന്റെ വിജയം.

ഇന്ന് എടത്തനാട്ടുകരയിൽ നടക്കുന്ന മത്സരത്തിൽ സബാൻ കോട്ടക്കൽ ഫ്രണ്ട്സ് മമ്പാടിനെ നേരിടും.