നാലാം ദിവസത്തെ ആദ്യ പന്തിൽ തന്നെ ജോ റൂട്ട് പുറത്ത്, ഇംഗ്ലണ്ട് തകരുന്നു

Newzealandsouthee

ലോര്‍ഡ്സ് ടെസ്റ്റിൽ മഴ കവര്‍ന്ന മൂന്നാം ദിവസത്തിന് ശേഷം നാലാം ദിവസത്തെ ആദ്യ പന്തിൽ തന്നെ ജോ റൂട്ടിനെ ഇംഗ്ലണ്ടിന് നഷ്ടമായി. കൈൽ ജാമിസൺ 42 റണ്‍സ് നേടിയ ഇംഗ്ലണ്ട് നായകനെ പുറത്താക്കിയ ശേഷം ടിം സൗത്തി ഒല്ലി പോപ്(22), ഡാനിയേൽ ലോറൻസ്, ജെയിംസ് ബ്രേസി എന്നിവരെ പുറത്താക്കിയപ്പോൾ ഇംഗ്ലണ്ട് 140/3 എന്ന നിലയിൽ നിന്ന് 140/6 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

റൂട്ട് പുറത്തായ ശേഷം നാലാം വിക്കറ്റിൽ 29 റൺസാണ് ബേൺസും ഒല്ലി പോപും ചേര്‍ന്ന് നേടിയത്. തന്റെ അടുത്തടുത്ത ഓവറുകളില്‍ മൂന്ന് വിക്കറ്റ് സൗത്തി വീഴ്ത്തിയപ്പോൾ ഇംഗ്ലണ്ടിന്റെ നില പരുങ്ങലിലായി. ഇതിൽ ഡാനിയേൽ ലോറൻസും ജെയിംസ് ബ്രേസിയും അക്കൗണ്ട് തുറക്കാതെയാണ് മടങ്ങിയത്.

നാലാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ ഇംഗ്ലണ്ട് 164/6 എന്ന നിലയിലാണ്. 72 റൺസ് നേടി റോറി ബേൺസിന് കൂട്ടായി 16 റൺസുമായി ഒല്ലി റോബിൻസൺ ആണ് ക്രീസിലുള്ളത്.

Previous articleബാഴ്സലോണയെ പരിശീലിപ്പിക്കാൻ ധൃതിയില്ല എന്ന് സാവി
Next article“റാഷ്ഫോർഡ് യൂറോ കപ്പിൽ സ്റ്റാർട്ട് ചെയ്യാൻ അർഹിക്കുന്നില്ല”