സീരി എ ലാസിയോ ജയിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് മോഡ്രിച്

- Advertisement -

ഈ സീസണിലെ ഇറ്റാലിയൻ ലീഗ് ലാസിയോ വിജയിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് റയൽ മാഡ്രിഡ് താരം മോഡ്രിച്. യുവന്റസ് വിജയിക്കാൻ ആണ് താൻ സാധ്യത കാണുന്നത്. എങ്കിലും ഒരു മാറ്റം വരാൻ ലാസിയോ ജയിക്കുന്നത് നല്ലതായിരിക്കും എന്ന് മോഡ്രിച് പറയുന്നു. ഇന്റർ മിലാൻ ജയിച്ചാലും നല്ലതായിരിക്കും എന്ന് മോഡ്രിച് പറയുന്നു.

ഇപ്പോൾ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് യുവന്റസ് ആണ്. തൊട്ടു പിറകിലായി ലാസിയോയും ഇന്റർ മിലാനും ഉണ്ട്. ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ, ബയേൺ, പി എസ് ജി എന്നിവർക്കാണ് കിരീടം സാധ്യതയെന്നും മോഡ്രിച് പറയുന്നു. സിറ്റിയും റയൽ മാഡ്രിഡും തമ്മിലുള്ള പോരാട്ടത്തിലെ വിജയികൾക്കും വലിയ സാധ്യത ഉണ്ട് എന്നും മോഡ്രിച് പറയുന്നു. റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ ആദ്യ പാദം പോരാട്ടം പരാജയപെട്ട് നിൽക്കുകയാണ്.

Advertisement