ക്ലബുകൾ സാമ്പത്തിക പ്രതിസന്ധിയിൽ, കളിക്കാരോട് സഹകരിക്കാൻ ആവശ്യപ്പെട്ട് ബാഴ്സലോണ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ കാരണം മത്സരങ്ങൾ നിന്നതോടെ ഫുട്ബോൾ ക്ലബുകൾ എല്ലാം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ബാഴ്സലോണ പോലെയുള്ള വലിയ ക്ലബിന് വരെ വൻ നഷ്ടമാണ് ഈ ചെറിയ കാലയളവ് കൊണ്ട് ഉണ്ടാവുന്നത്. ക്ലബിന് ഏകദേശം 60 മില്യൺ യൂറോയുടെ നഷ്ടം ഈ കാലയളവ് ഉണ്ടാക്കിവെക്കും എന്ന് ബാഴ്സലോണ പ്രസിഡന്റ് അറിയിച്ചിരുന്നു.

ക്ലബിന് ഈ ഒരു വർഷം ആകെ 700 മില്യണോളം ചിലവ് മാത്രമുണ്ട്. മത്സരങ്ങൾ നടക്കാതെ ആയെങ്കിലും താരങ്ങളുടെ വേതനവും മറ്റും മുടങ്ങാതെ നൽകേണ്ടതുണ്ട്. മത്സരങ്ങൾ നിന്നതോടെ ടെലിവിഷനിൽ നിന്നുള്ള വരുമാനം, ടിക്കറ്റ് വരുമാനം, സ്പാനിഷ് എഫ് എ നൽകുന്ന വരുമാനം എന്നിവയൊക്കെ നിലച്ചിരിക്കുകയാണ്.ഈ സാഹചര്യത്തിൽ താരങ്ങളോട് വിട്ടുവീഴ്ചക്ക് തയ്യാറാകണം എന്ന് ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് ബാഴ്സലോണ. ഇന്ന് ക്ലബിന്റെ ബോർഡ് യോഗം ചേരുന്നുണ്ട്. അതിനു ശേഷം ഔദ്യോഗികമായി ഈ ആവശ്യം ഉന്നയിച്ചേക്കും.