ലൊബേരയെ പരിശീലകനായി എത്തിക്കാൻ ജംഷദ്പൂർ ശ്രമം

എഫ് സി ഗോവ വിട്ട സ്പാനിഷ് പരിശീലകനായ ലൊബേരയെ സ്വന്തമാക്കാൻ ഇന്ത്യൻ ക്ലബുകളുടെ ശ്രമം തുടരുന്നു. ജംഷദ്പൂർ എഫ് സിയാണ് ഇപ്പോൾ ലൊബേരയ്ക്കായി മുന്നിൽ ഉള്ളത്. ഈ കഴിഞ്ഞ സീസണിൽ നിരാശ മാറ്റി മുൻ നിരയിലേക്ക് എത്താൻ ആണ് ജംഷദ്പൂർ ശ്രമിക്കുന്നത്. ഇതിന് ലൊബേരയെ പോലൊരു പരിശീലകന്റെ സാന്നിദ്ധ്യം സഹായകമാകും എന്നും അവർ വിശ്വസിക്കുന്നു.

എഫ് സി ഗോവയിൽ അവസാന സീസണുകളിൽ അത്ഭുതം കാണിച്ചിരുന്ന പരിശീലകനാണ് ലൊബേര. ഈ സീസണിൽ എഫ് സി ഗോവ ലീഗിൽ ഒന്നാമത് നിൽക്കുന്ന സമയത്തായിരുന്നു ലൊബേരയെ ക്ലബ് ഉടമകൾ പുറത്താക്കിയത്. ക്ലബിന് അകത്തുള്ള ആഭ്യന്തര പ്രശ്നങ്ങൾ ആയിരുന്നു ലൊബേര പുറത്താകാൻ കാരണം. ലൊബേര പോയതിന് പിന്നാലെ സെമി ഫൈനലിൽ ഗോവ പുറത്താവുകയും ചെയ്തിരുന്നു. അദ്ദേഹം അടുത്ത സീസണിൽ ഇന്ത്യൻ ക്ലബുകളിൽ തന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Previous articleക്ലബുകൾ സാമ്പത്തിക പ്രതിസന്ധിയിൽ, കളിക്കാരോട് സഹകരിക്കാൻ ആവശ്യപ്പെട്ട് ബാഴ്സലോണ
Next article“ധോണി ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ സാധ്യത കുറവ്”