ഇനിയും എത്ര ദുരിതം!! ബാഴ്സലോണക്ക് വീണ്ടും പരാജയം

20211028 003025

എൽ ക്ലാസികോ പരാജയത്തിന്റെ ക്ഷീണം മാറും മുമ്പ് ബാഴ്സലോണക്ക് ഒരു നാണംകെട്ട തോൽവി കൂടെ. ഇന്ന് റയോ വലെകാനോ ആണ് ബാഴ്സലോണയെ ലാലിഗയിൽ തോൽപ്പിച്ചത്. ബാഴ്സലോണ ആരാധകർക്ക് താങ്ങാൻ കഴിയുന്നതിലും വലിയ പരാജയമാകും ഈ പ്രൊമോട്ടട് ടീമിനോടുള്ള തോൽവി. മറുപടിയില്ലാത്ത ഒരു ഗോളിനായുരുന്നു റയോയുടെ വിജയം. കൊളംബിയൻ താരം ഫാൽകാവോ ആണ് ഇന്ന് വിജയ ഗോൾ നേടിയത്. കളിയുടെ 30ആം മിനുട്ടിൽ ആയിരുന്നു ഫാൽകാവോയുടെ ഗോൾ. താരത്തിന്റെ ലീഗിലെ നാലാം ഗോളാണ് ഇത്.

രണ്ടാം പകുതിയിൽ ഒരു പെനൾട്ടിയിലൂടെ ഗോൾ മടക്കാൻ ബാഴ്സലോണക്ക് അവസരം ലഭിച്ചു. എന്നാൽ ഡിപായ് എടുത്ത പെനാൾട്ടി ലക്ഷ്യത്തിൽ എത്തിയില്ല. സ്റ്റോൾ ദിമിട്രെവെസ്കി ആ പെനാൾട്ടി സേവ് ചെയ്തത് ബാഴ്സലോണയുടെ പരാജയം ഉറപ്പിച്ചു. ലീഗ് നവംബറിലേക്ക് കടക്കുമ്പോൾ ബാഴ്സലോണ ആകെ നാലു മത്സരം ആണ് ഇതുവരെ വിജയിച്ചത്. 15 പോയിന്റുമായി പത്താം സ്ഥാനത്ത് നിൽക്കുകയാണ് അവർ. റയോ വലെകാനോ 19 പോയിന്റുമായി ലീഗിൽ അഞ്ചാമത് ഉണ്ട്.

Previous articleയുവന്റസിന് കഷ്ടകാലം തന്നെ, ഹോം ഗ്രൗണ്ടിൽ സസുവോളോയോട് തോറ്റു
Next articleഅനായാസം ലിവർപൂൾ ലീഗ് കപ്പ് ക്വാർട്ടറിൽ