അനായാസം ലിവർപൂൾ ലീഗ് കപ്പ് ക്വാർട്ടറിൽ

20211028 015840

പ്രീമിയർ ലീഗിൽ ഗംഭീര ഫോമിൽ ഉള്ള ലിവർപൂൾ അനായാസം ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. പ്രമുഖ താരങ്ങൾക്ക് ഒക്കെ വിശ്രമം നൽകി കിണ്ട് ഇറങ്ങിയ ലിവർപൂൾ ഇന്ന് പ്രസ്റ്റൺ നോർത്തിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ക്ലോപ്പിന്റെ ടീം പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിലാണ് ലിവർപൂളിന്റെ രണ്ടു ഗോളുകളും വന്നത്. 62ആം മിനുട്ടിൽ മിനാമിനോയുടെ വക ആയിരുന്നു ആദ്യ ഗോൾ. താരത്തിന്റെ ലീഗ് കപ്പിലെ അഞ്ചു മത്സരങ്ങളിൽ നിന്നുള്ള അഞ്ച ഗോളായിരുന്നു ഇത്.

84ആം ഒറിഗി രണ്ടാം ഗോൾ നേടിക്കൊണ്ട് ലിവർപൂൾ വിജയം ഉറപ്പിച്ചു. ലിവർപൂളിന്റെ ലീഗ് മത്സരങ്ങളിലെ ആദ്യ ഇലവനിൽ ഉണ്ടാകുന്ന ആരും ഇന്ന് കളത്തിൽ ഇറങ്ങിയില്ല. എന്നിട്ടും പ്രസ്റ്റണ് മേൾ സമ്പൂർണ്ണ ആധിപത്യം പുലർത്താൻ ലിവർപൂളിനായി.

Previous articleഇനിയും എത്ര ദുരിതം!! ബാഴ്സലോണക്ക് വീണ്ടും പരാജയം
Next articleബയേൺ ജയിക്കുന്നതു പോലൊരു ബയേൺ തോൽവി!! ജർമ്മൻ കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം