രാജി വെക്കില്ല, വിശ്വാസ വോട്ടെടുപ്പ് നേരിടാൻ ബാഴ്സലോണ പ്രസിഡന്റ്

രാജിവെക്കുകയില്ലെന്ന് പ്രഖ്യാപിച്ച് വിശ്വാസ വോട്ടെടുപ്പ് നേരിടാൻ ബാഴ്സലോണ പ്രസിഡന്റ് ജോസിപ് മരിയ ബാർതെമെയു. ബാഴ്സലോണയുടെ ബോർഡ് മീറ്റിംഗിന് പിന്നാലെയാണ് ബാർതെമെയു വിശ്വാസ വോട്ടെടുപ്പ് നേരിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് എത്രയും പെട്ടന്ന് നേരിടണം എന്ന് ബാഴ്സലോണയിലെ റീജ്യണൽ അധികാരികൾ ആവശ്യപ്പെട്ടു. വോട്ടെടുപ്പ് വൈകിപ്പിക്കാൻ ബർതെമെയുവും ബാഴ്സ ബോർഡിലെ ചില മെംബർമാരും കിണഞ്ഞ് ശ്രമിച്ചിരുന്നു.

കാറ്റലൻ സംരഭകനായ ബാർതെമെയു 2014ലാണ് ബാഴ്സയുടെ അമരക്കാരനാവുന്നത്. സമീപകാലത്ത് ലയണൽ മെസ്സിയുമായുള്ള പരസ്യമായ വാക്ക്പോരും മെസ്സി ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നെന്ന കാര്യം പരസ്യമായി പ്രഖ്യാപിച്ചതും അഴിമതി ആരോപണങ്ങളും ബാാർതെമെയുവിന്റെ പ്രസിഡൻസി പരുങ്ങലിലാക്കിയിരുന്നു. നവംബർ ആദ്യവാരമായിരിക്കും ബാഴ്സലോണയിൽ വോട്ടെടുപ്പ് നടക്കുക എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്ത് സ്പെയിനിൽ നിന്നും വരുന്നുണ്ട്.

Previous articleക്രിസ് ഗെയ്ൽ വെടിക്കെട്ടിൽ കൊൽക്കത്ത ചാരം, കിങ്‌സ് ഇലവൻ പഞ്ചാബിന് അനായാസ ജയം
Next articleഅർദ്ധ സെഞ്ച്വറി തന്റെ മരിച്ചുപോയ പിതാവിന് സമർപ്പിച്ച് മൻദീപ് സിംഗ്