അവസാനം ഗവിക്ക് ബാഴ്‌സയുടെ പുതിയ കോണ്ട്രാക്റ്റ് ഓഫർ

Img 20220604 110358

അങ്ങനെ അവസാനം ബാഴ്‌സലോണ തങ്ങളുടെ പുത്തൻ താരോദയം ഗവിക്ക് പുതിയ കരാർ ഓഫർ ചെയ്തു. താരത്തിന്റെ ഏജന്റ് പെന്യക്ക് ബാഴ്‌സയുടെ ഭാഗത്ത് നിന്നും കോണ്ട്രാക്റ്റ് ഓഫർ ലഭിച്ചതായി ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്തു.

നേരത്തെ താരത്തിന്റെ കരാർ പുതുക്കുന്നത് സംബന്ധിച്ചു ഇരു ഭാഗത്ത് നിന്നും വ്യക്തത ഒന്നും വരത്തതിനാൽ ആർധകർ അടക്കം അമർഷത്തിൽ ആയിരുന്നു. തങ്ങൾ ഓഫർ മുന്നോട്ടു വെച്ചു എന്നായിരുന്നു പ്രസിഡന്റ് ലപോർട്ടയുടെ വാദം. എന്നാൽ തങ്ങൾക്ക് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും യാതൊരു ഓഫറും ലഭിച്ചിട്ടില്ലെന്ന് താരത്തിന്റെ ഏജന്റ് വ്യക്തമാക്കിയതോടെ കാര്യങ്ങൾ കൈവിട്ടു പോവുകയാണോ എന്ന ആശങ്കയിലായിരുന്നു ആരാധകർ.

ഈ അവസരത്തിൽ ലിവർപൂളും ബയേണും അടക്കമുള്ള വമ്പന്മാർ താരത്തിന്റെ റിലീസ് ക്ലോസ് നൽകാൻ സന്നദ്ധരാണെന്ന വാർത്ത കൂടി പുറത്തു വന്നതോടെ താരത്തിനെ കൈവിടാതെ ഇരിക്കാൻ മാനേജ്‌മെന്റ് പുതിയ ഓഫർ നൽകി എന്നു വേണം കരുതാൻ. കരാർ സംബന്ധിച്ച ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കും.
സീസണിൽ ബാഴ്‌സക്കും സ്പെയിനിനും വേണ്ടി തിളങ്ങിയ താരം മുപ്പത്തിനാല് മത്സരങ്ങളിൽ ബാഴ്‌സ ജേഴ്‌സി അണിഞ്ഞു.

Previous articleചാമ്പ്യൻസ് ലീഗ് ഫൈനലിലെ മോശം സംഭവങ്ങൾക്ക് ആരാധകരോട് മാപ്പ് പറഞ്ഞു യുഫേഫ
Next articleഇന്ത്യയ്ക്ക് ലോകകപ്പ് നേടണമെങ്കിൽ ഹാര്‍ദ്ദിക് ടീമിലുണ്ടാവണം – ഷെയിന്‍ ബോണ്ട്