താൻ ക്ലബ് വിടാൻ ഉള്ള തീരുമാനത്തിൽ എത്തിയത് ബയേണോട് ഏറ്റ തോൽവി കൊണ്ടല്ല എന്ന് ലയണൽ മെസ്സി. ബയേണോട് 8-2ന് പരാജയപ്പെട്ട ശേഷമായിരുന്നു മെസ്സിയും ക്ലബും തമ്മിലുള്ള പ്രശ്നങ്ങൾ പരസ്യമായത്. എന്നാൽ താൻ അതിനും ഏറെ കാലം മുമ്പ് ക്ലബ് വിടാൻ ആലോചിച്ചിരുന്നു എന്ന് മെസ്സി പറഞ്ഞു. ക്ലബിൽ അവസാന കുറെ കാലമായി നടന്നിരുന്നത് ഓട്ട അടക്കലും തട്ടിമുട്ടി ക്ലബ് മുന്നോട്ട് പോകലും ആയിരുന്നു. അല്ലാതെ ഒരു നിശ്ചിത ലക്ഷ്യം ക്ലബിന് ഉണ്ടായിരുന്നില്ല മെസ്സി പറഞ്ഞു.
താൻ പരിശീലന സമയത്തും ഡ്രസിംഗ് റൂമിലും കളിക്കുമ്പോഴും എല്ലാം ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നിരുന്നു അവസാന സീസണിൽ. ക്ലബിന് കൂടുതൽ യുവതാരങ്ങൾ വേണമെന്നും മാറ്റങ്ങൾ വേണം എന്നും താൻ അപ്പോഴെ ചിന്തിച്ചിരുന്നു. താൻ തന്നെ ക്ലബ് വിടേണ്ടി വരും എന്നും തനിക്ക് പുതിയ വെല്ലുവിളികളും സ്വപ്നങ്ങളും ആവശ്യമാണെന്നും തോന്നി. മെസ്സി പറയുന്നു. ബാഴ്സലോണയിൽ വിരമിക്കാൻ ആകില്ല എന്ന ചിന്ത തന്നെയും ഏറെ വിഷമിപ്പിച്ചിരുന്നു എന്നും എന്നാൽ ക്ലബ് വിടൽ അല്ലാതെ വേറെ രക്ഷയില്ല എന്ന മെസ്സി പറഞ്ഞു.