സൗത്താംപ്ടണില്‍ ഓസ്ട്രേലിയയ്ക്ക് ടോസ്, ഇംഗ്ലണ്ടിനെതിരെ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു

- Advertisement -

സൗത്താംപ്ടണില്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ടി20 മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. പാക്കിസ്ഥാനെതിരെയുള്ള ടീമില്‍ നിന്ന് വിഭിന്നമായി കരുത്തരായ താരങ്ങള്‍ ഇംഗ്ലണ്ട് ടീമിലേക്ക് തിരികെ എത്തുന്നുണ്ട്. ജോസ് ബട്‍ലര്‍, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് എന്നിവര്‍ സാം ബില്ലിംഗ്സ്, ലൂയിസ് ഗ്രിഗറി, സാഖിബ് മഹമ്മൂദ് എന്നിവര്‍ക്ക് പകരമായി ടീമിലേക്ക് എത്തുന്നു.

ഓസ്ട്രേലിയന്‍ നിരയില്‍ രണ്ട് സ്പിന്നര്‍മാര്‍ കളിക്കുന്നുണ്ട്. ആഡം സംപയും ആഷ്ടണ്‍ അഗറും ടീമില്‍ ഇടം നേടിയപ്പോള്‍ മിച്ചല്‍മാര്‍ഷിന് പകരം മാര്‍ക്കസ് സ്റ്റോയിനിസ് ആണ് ഓള്‍റൗണ്ടര്‍ സ്ഥാനം നേടിയത്.

ഇംഗ്ലണ്ട്: Jonny Bairstow, Jos Buttler(w), Dawid Malan, Tom Banton, Eoin Morgan(c), Moeen Ali, Chris Jordan, Tom Curran, Jofra Archer, Mark Wood, Adil Rashid

ഓസ്ട്രേലിയ: Aaron Finch(c), David Warner, Steven Smith, Glenn Maxwell, Alex Carey(w), Marcus Stoinis, Ashton Agar, Pat Cummins, Mitchell Starc, Kane Richardson, Adam Zampa

Advertisement