ബാഴ്സലോണ വിജയം തുടരുന്നു, റയലിന് 5 പോയിന്റ് മാത്രം പിറകിൽ

Newsroom

Picsart 24 03 31 03 41 56 965
Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗയിൽ ബാഴ്സലോണ അവരുടെ നല്ല ഫോം തുടരുന്നു. ഇന്ന് ലാസ് പാമാസിനെ നേരിട്ട ബാഴ്സലോണ എതിരില്ലാത്ത ഒരു ഗോളിന് ആണ് വിജയിച്ചത്. നന്നായി തുടങ്ങിയ ബാഴ്സലോണ 19ആം മിനുട്ടിൽ റാഫിഞ്ഞയിലൂടെ ലീഡ് എടുത്തു എങ്കിലും വാർ ആ ഗോൾ നിഷേധിച്ചു. പിന്നീട് 24ആം മിനുട്ടിൽ ലാസ് പാമാസിന്റെ ഗോൾ കീപ്പർ ആല്വാരോ വായെസ് ചുവപ്പ് കണ്ട് പുറത്ത് പോയി.

ബാഴ്സലോണ 24 03 31 03 42 11 902

എന്നിട്ടും രണ്ടാം പകുതി ആകേണ്ടി വന്നു ബാഴ്സലോണക്ക് ലീഡ് എടുക്കാൻ. 59ആം മിനുട്ടിൽ റാഫിഞ്ഞ തന്നെയാണ് ലീഡ് നൽകിയത്. ഫെലിക്സിന്റെ മികച്ച അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. ബാഴ്സലോണക്ക് ലീഡ് ഇരട്ടിയാക്കാൻ അവസരം കിട്ടിയിട്ടും അതിനായില്ല.

ഈ വിജയത്തോടെ ബാഴ്സലോണ ലീഗിൽ 67 പോയിന്റുമായി രണ്ടാമത് നിൽക്കുന്നു. റയലിന് 5 പോയിന്റ് മാത്രം പിറകിലാണ് ബാഴ്സലോണ ഉള്ളത്. റയൽ ഒരു മത്സരം കുറവ് മാത്രമെ കളിച്ചിട്ടുള്ളൂ.