ബാഴ്സലോണ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയിച്ച് ജോവൻ ലപോർട ക്ലബിന്റെ പ്രസിഡന്റായി മടങ്ങിയെത്തി. 50 ശതമാനത്തിൽ അധികം വോട്ടുകളുമായാണ് ലപോർട്ട പ്രസിഡന്റായി മടങ്ങി എത്തിയത്. ഇതിനു മുമ്പ് 2003 മുതൽ 2010 വരെ ബാഴ്സലോണയുടെ പ്രസിഡന്റായി ലപോർട പ്രവർത്തിച്ചിരുന്നു. റൊണാൾഡീനോ, സാമുവൽ എറ്റോ എന്നിവരെ ഒക്കെ ടീമിൽ എത്തിച്ചതും ലപോർട ആയിരുന്നു.
പെപ് ഗ്വാർഡിയോളിയോയെ ബാഴ്സലോണ പരിശീലകനാക്കിയതും അദ്ദേഹം തന്നെ. രണ്ട് ചാമ്പ്യൻസ് ലീഗും നാലു ലാലിഗ കിരീടങ്ങളും കോപ ഡെൽ റേയും ബാഴ്സലോണ ലപോർടയുടെ കീഴിൽ നേടിയിരുന്നു. 54% വോട്ടുകൾ ആണ് ലപോർട നേടിയത്. വിക്ടർ ഫോണ്ട് 30% വോട്ടുകളുമായി രണ്ടാമത് എത്തി. മെസ്സിയെ ക്ലബിൽ നിലനിർത്തുന്നതും ബാഴ്സലോണയെ സാമ്പത്തികമായി കരകയറ്റുന്നതും ആകും ലപോർടയുടെ പ്രധാന ചുമതല.