“ഇടംകയ്യനായ സെവാഗ് ആണ് റിഷഭ് പന്ത്” – ഇൻസമാം ഉൽ ഹഖ്

Rishabpant
- Advertisement -

ഇന്ത്യയുടെ യുവ ബാറ്റ്സ്മാൻ റിഷഭ് പന്ത് സെവാഗിനെ ഓർമ്മിപ്പിക്കുന്നു എന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസം ഇൻസമാം ഉൽ ഹഖ്. ഇൻസമാം അസാധ്യ താരമാണ്. എത്രയോ കാലങ്ങൾക്ക് ശേഷമാണ് സമ്മർദ്ദം ഒരുതരത്തിലും ബാധിക്കാത്ത ഒരു കളിക്കാരനെ കാണുന്നത് ഇസമാം പറഞ്ഞു‌. ആറു വിക്കറ്റ് വീണു കിടക്കുക ആണെങ്കിൽ പോലും പന്ത് തന്റെ ശൈലിയിൽ മാത്രനെ ഇന്നിങ്സ് ആരംഭിക്കുന്നുള്ളൂ. പിച്ചിന്റെ സ്ഥിതിയോ എതിരാളികൾ എത്ര റൺസ് എടുത്തു എന്നതോ ഒന്നും പന്തിന് വിഷയമല്ല എന്നും ഹഖ് പറയുന്നു.

ഫാസ്റ്റിനെയും സ്പിന്നിനെയും ഒരുപോലെ കളിക്കുന്ന പന്തിന്റെ കളി താൻ നന്നായി ആസ്വദിക്കുന്നുണ്ട് എന്നും മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ പറയുന്നു. പന്ത് ഇടം കയ്യനായ സെവാഗ് ആണെന്നും അദ്ദേഹം പറഞ്ഞു. താം സെവാഗിനെതിരെ കളിച്ചിട്ടുണ്ട്. അദ്ദേഹവും ഇതുപോലെ ഭയമില്ലാത്ത കളിക്കാരൻ ആയിരുന്നു. പിച്ചും എതിരാളികളും ഒന്നും സെവാഗിനെ സമ്മർദ്ദത്തിൽ ആക്കാറില്ലായിരുന്നു. ഇൻസമാം പറഞ്ഞു. ഇന്ത്യയിൽ മാത്രമല്ല ഓസ്ട്രേലിയയിലും പന്ത് ഈ മികവിൽ തന്നെയാണ് കളിച്ചത്. ഇതുപോലെ ആത്മവിശ്വാസം ഉള്ള ഒരു താരത്തെ താൻ കണ്ടിട്ടില്ല എന്നും പന്തിനെ കുറിച്ച് ഇൻസമാം പറഞ്ഞു.

Advertisement