ജൂൾസ് കുണ്ടേയെ ലാ ലീഗയിൽ രജിസ്റ്റർ ചെയ്യാൻ ആവാതെ വീണ്ടും ബാഴ്സലോണ. ലീഗിലെ ആദ്യ മത്സരത്തിൽ താരത്തിനെ ഇതേ കാരണം കൊണ്ട് ടീമിൽ ഉൾപ്പെടുത്താൻ സാധിക്കാതിരുന്ന ബാഴ്‌സലോണക്ക് രണ്ടാം ലീഗ് മത്സരത്തിന് മുൻപും താരത്തെ രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ല. സോസിഡാഡിനെതിരെയുള്ള ടീമിനെ പുറത്തു വിട്ടപ്പോൾ താരത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല.
അടുത്ത വാരത്തോടെ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത പക്ഷം ടീം വിടാൻ താരത്തിന് സ്വാതന്ത്രം ലഭിക്കുമെങ്കിലും അതിന് മുൻപ് തന്നെ എല്ലാം ശുഭകരമായി ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സ.
വിചാരിച്ച പോലെ ചില കൈമാറ്റങ്ങൾ പൂർത്തിയാവാൻ സാധിക്കാത്തതും പിക്വേ, ബസ്ക്വറ്റ്‌സ് തുടങ്ങിയവരുമായി സാലറിയിൽ കുറവ് വരുത്താൻ നടത്തിയ ചർച്ചകൾ ഫലപ്രാപ്തിയിൽ എത്താതെ പോയതുമാണ് ബാഴ്സലോണക്ക് തിരിച്ചടി ആയത്. ഔബമയങ്, ഡീപെയ് തുടങ്ങിയവരുടെ കൈമാറ്റം ഉടനെ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണവർ.
അതേ സമയം ഉയർന്ന സാലറി നേടുന്ന പിക്വേ, ബസ്ക്വറ്റ്സ് എന്നിവരുമായി നടത്തി വരുന്ന ചർച്ച എത്രയും പെട്ടെന്ന് ബാഴ്‌സക്ക് പൂർത്തികരിക്കേണ്ടതുണ്ട്. ഇതോടെ പുതുതായി എത്തിയ താരങ്ങളിൽ ഇതു വരെ ലീഗിൽ രെജിസ്റ്റർ ചെയ്യാൻ ബാക്കിയുള്ള ഒരേയൊരു താരമായ കുണ്ടേയുടെ രജിസ്‌ട്രേഷനും അടുത്ത മത്സരത്തിന് മുൻപ് തന്നെ തീർക്കാൻ ടീമിന് കഴിഞ്ഞേക്കും.