“താൻ എന്നും റൊണാൾഡോയുടെ വീഡിയോ കാണും” സെൽറ്റയ്ക്ക് എതിരെ നേടിയ ഗോളിനെ കുറിച്ച് വിനീഷ്യസ് ജൂനിയർ

Newsroom

20220821 163820
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ വിനീഷ്യസ് ജൂനിയർ നേടിയ ഗോൾ ബ്രസീൽ ഇതിഹാസം റൊണാൾഡോയെ ഓർമ്മിപ്പിക്കുന്ന ഒരു ഗോളായിരുന്നു. സെൽറ്റ വിഗോ ഗോൾ കീപ്പറെ ഡ്രിബിൾ ചെയ്ത് മാറ്റി വിനീഷ്യസ് നേടിയ ഗോൾ റൊണാൾഡോ മുമ്പ് നേടിയ പല ഗോളുകളോടും സാമ്യം ഉണ്ടായിരുന്നു. മോഡ്രിചിന്റെ പാസ് സ്വീകരിച്ച് വിനീഷ്യസ് കുതിക്കുമ്പോൾ ഗോൾ കീപ്പർ മാത്രമെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ. വിനീഷ്യസ് അനായാസം ഗോളിലെ നിലത്തു വീഴ്ത്തി മുന്നോട്ട് പോവുകയും ഒഴിഞ്ഞ ഗോൾ പോസ്റ്റിലേക്ക് പന്ത് എത്തിക്കുകയുമായിരുന്നു.

വിനീഷ്യസ് ജൂനിയർ

താൻ റൊണാൾഡോയുടെ വീഡിയോകൾ ഒരുപാട് കാണുന്നതാണെന്നും ഈ നീക്കത്തിന് സഹായിച്ചത് അത്തരം വീഡിയോകൾ ആണെന്നും വിനീഷ്യസ് പറഞ്ഞു. താൻ റൊണാൾഡോയോട് സംസാരിക്കുമ്പോൾ അദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ട് ഗോൾ കീപ്പറെ മറികടക്കൽ ആണ് ഏറ്റവും എളുപ്പം എന്ന്‌. വിനീഷ്യസ് പറഞ്ഞു.