ലാലിഗയിലെ ഇനിയും മൂന്ന് മത്സരങ്ങൾ ബാക്കി ഇരിക്കെ ലീഗ് കിരീടം ബാഴ്സലോണ ഉറപ്പിച്ച ബാഴ്സലോണയ്ക്ക് നാളെ ആദരവായി ഗ്വാർഡ് ഓഫ് ഹോണർ നൽകും. നാളെ സെൽറ്റ് വീഗോയിൽ വെച്ച് നടക്കുന്ന മത്സരത്തിനു മുന്നോടിയായി സെൽറ്റ വീഗോ താരങ്ങളും സ്റ്റാഫുകളും ചേർന്നാകും ഗ്വാർഡ് ഓഫ് ഹോണർ നൽകുക. കഴിഞ്ഞ സീസണിൽ ബാഴ്സലോണ കിരീടം നേടിയപ്പോൾ ഗ്വാർഡ് ഓഫ് ഹോണർ നൽകാതിരിക്കാൻ റയൽ മാഡ്രിഡ് തീരുമാനിച്ചത് വലിയ വിവാദമായിരുന്നു.
എന്നാൽ അത്തരം വിവാദങ്ങൾക്ക് ഒന്നും ഇത്തവണ ഇടമില്ല. കഴിഞ്ഞ ആഴ്ച നടന്ന മത്സരത്തിൽ ലെവന്റെയെ തോൽപ്പിച്ചതോടെയായിരുന്നു ബാഴ്സലോണയുടെ കിരീടം ഉറച്ചത്. ബാഴ്സയുടെ 26ആം ലാലിഗ കിരീടമാണ് ഇത്. അവസാന 11 വർഷങ്ങൾക്ക് ഇടയിൽ ബാഴ്സലോണയുടെ എട്ടാം ലീഗ് കിരീടം കൂടിയാണ് ഇത്. ഗ്വാർഡ് ഓഫ് ഹോണർ നൽകും എങ്കിലും നാളെ ബാഴ്സലോണയുടെ പ്രമുഖ താരങ്ങൾ ഒന്നും കളിക്കാൻ ഉണ്ടാകില്ല. മെസ്സി, സുവാരസ്, ടെർ സ്റ്റേഗൻ, ബുസ്കെറ്റ്സ്, പികെ എന്നിവർക്ക് ഒക്കെ നാളെ വിശ്രമം നൽകുമെന്ന് വാല്വെർഡെ പറഞ്ഞിരുന്നു.