ബാഴ്സലോണ തങ്ങളുടെ ക്ലബ് ക്രസ്റ്റ് മാറ്റാനുള്ള തീരുമാനം താൽക്കാലികമായി മാറ്റി വെച്ചു. അടുത്ത സീസണോടെ പുതിയ ലോഗോ ആക്കാൻ ക്ലബ് തീരുമാനിച്ചിരുന്നു. നിലവിലുള്ള ലോഗോയിൽ നിന്ന് എഫ് സി ബി എന്ന അക്ഷരങ്ങൾ നീക്കം ചെയ്തതായിരുന്ന്യ് പുതിയ ലോഗോയുടെ ഡിസൈൻ. എന്നാൽ ഈ മാറ്റത്തിൽ ബാഴ്സലോണ ആരാധകർ തൃപ്തരല്ല എന്നത് കണക്കിൽ എടുത്ത് ക്ലബ് ലോഗോ മാറ്റുന്നതിൽ നിന്ന് പിൻവലിഞ്ഞിരിക്കുകയാണ്.
ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ക്രസ്റ്റ് ആയിരിക്കിലൽ ബാഴ്സലോണയുടെ പുതിയ ലോഗോ ഇന്ന് ക്ലബ് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു. ഇത് ക്ലബ് ഉടമകളെയും അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അവസാനമായി 2002ൽ ആയിരുന്നു ബാഴ്സലോണ ലോഗോ മാറ്റിയത്. ഇത് ബാഴ്സയുടെ പതിനൊന്നാമത്തെ ക്രസ്റ്റ് ആകും. 1899ൽ ക്ലബ് ആരംഭിക്കുമ്പോൾ ഉണ്ടായിരുന്ന ക്രസ്റ്റിൽ ഒഴികെ എല്ലാ ക്രസ്റ്റിലും എഫ് സി ബി എന്ന് ഉണ്ടായിരുന്നു.