ചെൽസിക്ക് തിരിച്ചടി, ഹസാർഡിന് പരിക്ക്

- Advertisement -

ചെൽസി സൂപ്പർ സ്റ്റാർ ഏദൻ ഹസാർഡിനു പരിക്ക്. മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പുറം വേദനയാണ് താരത്തിനെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ താരത്തിന് അടുത്ത രണ്ടു മത്സരങ്ങൾ നഷ്ടമാവുമെന്നാണ് കരുതുന്നത്. യൂറോപ്പ ലീഗിൽ ബേറ്റിനെതിരെയും പ്രീമിയർ ലീഗിൽ ബേൺലിക്കെതിരായ മത്സരവുമാണ് നഷ്ടമാവുക എന്നാണ് സൂചനകൾ.

യൂറോപ്പ ലീഗ് മത്സരം അത്ര കടുത്തതല്ലെങ്കിലും സീസണിൽ മികച്ച ഫോമിലുള്ള ഹസാർഡിന്റെ പരിക്ക് ചെൽസിക്ക് തിരിച്ചടിയാണ്. മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഹസാർഡ് രണ്ടാം പകുതിയിൽ നിറം മങ്ങിയിരുന്നു. താരം പരിക്ക് സഹിച്ചാണ് രണ്ടാം പകുതിയിൽ കളിച്ചതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ബാർക്ലി നേടിയ ഗോളിൽ ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ പിടിച്ചിരുന്നു.

Advertisement