“ബാഴ്‌സലോണക്ക് ഇനിയും ലാ ലീഗ കിരീടം നേടാൻ കഴിയും”

Barcelona Greizmann Messi
Photo: Twitter/@FCBarcelona
- Advertisement -

ഈ സീസണിൽ ബാഴ്‌സലോണക്ക് ഇനിയും ലാ ലീഗ കിരീടം നേടാൻ കഴിയുമെന്ന് ബാഴ്‌സലോണ പരിശീലകൻ റൊണാൾഡോ കോമാൻ. ലാ ലീഗയിൽ ലെവന്റെക്കെതിരെയുള്ള മത്സരത്തിൽ ജയിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ബാഴ്‌സലോണ പരിശീലകൻ. ബാഴ്‌സലോണ ഒരു ടീമെന്ന നിലയിൽ മെച്ചപ്പെടുകയും ലഭിച്ച അവസരങ്ങൾ മുതലാക്കുകയും ചെയ്താൽ തീർച്ചയായും ലാ ലീഗ കിരീടം നേടാൻ ബാഴ്‌സലോണക്ക് കഴിയുമെന്നും കോമാൻ പറഞ്ഞു.

മത്സരത്തിൽ ലയണൽ മെസ്സി നേടിയ ഏക ഗോളിൽ ബാഴ്‌സലോണ ലെവന്റെയെ മറികടന്നിരുന്നു. ലാ ലീഗയിൽ മോശം ഫോമിലുള്ള ബാഴ്‌സലോണ നിലവിൽ 11 മത്സരണങ്ങളിൽ നിന്ന് 17 പോയിന്റുമായി പട്ടികയിൽ എട്ടാം സ്ഥാനത്താണ്. 13 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുള്ള റിയൽ സോസിഡാഡ് ആണ് ലാ ലീഗയിൽ ഒന്നാമത്.

Advertisement