ഇനിയും എങ്ങോട്ട്, ബാഴ്സക്ക് വീണ്ടും നിരാശയുടെ രാത്രി

20201206 110418
Credit: Twitter
- Advertisement -

ബാഴ്സലോണയുടെ ചാമ്പ്യൻസ് ലീഗ് പ്രകടനങ്ങൾ പ്രതീക്ഷ നൽകിയിരുന്നു എങ്കിലും ലീഗിൽ എത്തിയപ്പോൾ അവർ വീണ്ടും കളി മറക്കുകയാണ്. ഇന്നലെ പ്രൊമോഷൻ നേടി എത്തിയ കാദിസ് ആണ് ബാഴ്സലോണയെ ഞെട്ടിച്ചത്. ഒരിക്കലും തോൽക്കും എന്ന് ബാഴ്സലോണ കരുതാത്ത മത്സരത്തിൽ ഒരു തോൽവി. ഈ സീസണിൽ 10 മത്സരങ്ങൾക്ക് ഇടയിൽ ഇത് നാലാം പരാജയമാണ്.

ഇന്നലെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കാദിസ് വിജയിച്ചത്. മെസ്സി വിശ്രമം കഴിഞ്ഞ് എത്തി എങ്കിലും മത്സര ഫലത്തെ സ്വാധീനിക്കാൻ മെസ്സിക്ക് ആയില്ല‌. ബാഴ്സലോണ നേടിയ ഏക ഗോൾ സെൽഫ് ഗോളിൽ നിന്നുമായിരുന്നു. കാദിസിനു വേണ്ടി ഗിമിനസും നെഗ്രോഡോയുമാണ് ഗോളുകൾ നേടിയത്. കൗട്ടീനോയും ഗ്രീസ്മനും ഡെംബലയും ഒക്കെ നിരാശപ്പെടുത്തി. കോമാനു മേൽ ഈ മത്സര ഫലങ്ങൾ വലിയ സമ്മർദ്ദം ഉയർത്തും. ബാഴ്സലോണക്ക് ഇത്രയും മോശം തുടക്കം ലാലിഗയിൽ അടുത്ത് ഒന്നും ഉണ്ടായിട്ടില്ല.

10 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി ബാഴ്സലോണ ലീഗിൽ ഏഴാം സ്ഥാനത്താണ് ഉള്ളത്. ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡിനേക്കാൾ 12 പോയിന്റ് പിറകിൽ.

Advertisement