ബാഴ്സലോണ മത്സരത്തിനിടയിൽ ആരാധാകന് ആരോഗ്യ പ്രശ്നം, മത്സരം നിർത്തിവെച്ചു

ബാഴ്സലോണയും കാദിസും തമ്മിൽ ഇന്ന് നടന്ന ലാലിഗ മത്സരത്തിനിടയിൽ ഗ്യാലറിയിൽ ഒരു ആരാധകൻ കുഴഞ്ഞ് വീണതിനെ തുടർന്ന് കളി നിർത്തിവെച്ചു. ബാഴ്സലോണ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിട്ടു നിൽക്കുന്ന സമയത്ത് കളിയുടെ 82ആം മിനുട്ടിൽ ആണ് ആരാധകൻ കുഴഞ്ഞു വീണത്. ഉടൻ തന്നെ മത്സരം നിർത്തിവെച്ചു.

20220911 001159

കാദിസ് ഗോൾ കീപ്പർ ലെദെസ്മ മെഡിക്കൽ കിറ്റുമായി പെട്ടെന്ന് തന്നെ ആരാധകന്റെ അടുത്തേക്ക് എത്തുന്നത് കാണാൻ ആയി. ഇരു ടീമിലെയും താരങ്ങൾ ആരാധകനായി പ്രാർത്ഥിക്കുന്നുമുണ്ടായിരുന്നു. 20 മിനുട്ടോളം മത്സരം നിർത്തിവെച്ച് താരങ്ങൾ കളത്തിൽ നിൽക്കുന്നുണ്ടായിരുന്നു. പിന്നീട് റഫറിയുടെ നിർദ്ദേശം അനുസരിച്ച് താരങ്ങൾ കളം വിട്ടു. ആരാധകന്റെ ആരോഗ്യ നിലയിൽ അപ്ഡേറ്റ് ലഭിച്ച ശേഷം ആകും ഇനി മത്സരം പുനരാരംഭിക്കുക.