റയൽ മാഡ്രിഡിനോട് അടുക്കാനുള്ള അവസരം തുലച്ച് ബാഴ്സലോണ

Newsroom

Picsart 24 03 04 08 57 08 523
Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗയിൽ രണ്ടാം സ്ഥാനത്ത് എത്താനുള്ള അവസരം മുതലെടുക്കാൻ ബാഴ്സലോണക്ക് ആയില്ല. അവർ അത്ലറ്റിക് ബിൽബാവോക്ക് എതിരെ സമനില വഴങ്ങി. അത്ലറ്റികിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്. അധികം അവസരങ്ങൾ സൃഷ്ടിക്കാൻ രണ്ടു ടീമുകൾക്കും ആയില്ല.

ബാഴ്സലോണ 24 03 04 08 56 57 926

മധ്യനിര താരം ഡിയോംഗിനും പെഡ്രിക്കും പരിക്കേറ്റ് പുറത്ത് പോകേണ്ടി വന്നത് ബാഴ്സലോണക്ക് വലിയ തിരിച്ചടിയായി. ഇന്നലെ വിജയിച്ചിരുന്നു എങ്കിൽ ബാഴ്സലോണക്ക് രണ്ടാം സ്ഥാനത്ത് എത്താമായിരിന്നു. ഒപ്പം റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം 6 ആക്കി കുറക്കാനും ആകുമായിരുന്നു.

എന്നാൽ വിജയിക്കാൻ കഴിയാതായതോടെ ബാഴ്സലോണ 58 പോയിന്റുമായി മൂന്നാമത് നിൽക്കുകയാണ്‌. റയൽ മാഡ്രിഡുമായി 8 പോയിന്റിന്റെ വ്യത്യാസം ഉണ്ട്‌.