ചെന്നൈ സൂപ്പർ കിംഗ്സിന് വൻ തിരിച്ചടി, കോൺവേ IPL-ന്റെ ആദ്യ പകുതി കളിക്കില്ല

Newsroom

Picsart 24 03 04 08 44 24 914
Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ സൂപ്പർ കിംഗ്സിന് വലിയ തിരിച്ചടി. ഓപ്പണർ ഡെവൺ കോൺവേയ്ക്ക് വരാനിരിക്കുന്ന IPL സീസണിൻ്റെ ആദ്യ പകുതിയെങ്കിലും നഷ്ടമാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 ഐ പരമ്പരയ്ക്കിടെ ആയിരുന്നു കോൺവേക്ക് പരിക്കേറ്റത്‌‌. ന്യൂസിലൻഡ് ബാറ്റർ ഇടതു തള്ളവിരലിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകും എന്ന് ന്യൂസിലൻഡ് അറിയിച്ചു.

കോൺവേ 24 03 04 08 44 38 506

കോൺവെയ്ക്ക് കുറഞ്ഞത് 8 ആഴ്‌ചയെങ്കിലും വിശ്രമം വേണ്ടി വരും എന്നാണ് ന്യൂസിലൻഡ് അറിയിച്ചത്‌. മാർച്ച് 22ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ആണ് ഐപിഎൽ 2024 സീസണിൽ സി എസ് കെയുടെ ആദ്യ മത്സരം.