ബാഴ്സലോണ ക്ലബിന്റെ സി ഇ ഒ ഫെറാൻ റിവർട്ടർ രാജിവെച്ചു. വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങൾ കൊണ്ടാണ് ചീഫ് എക്‌സിക്യൂട്ടീവ് ഫെറാൻ റിവർട്ടർ രാജിവെച്ചത് എന്നാണ് ക്ലബ് അറിയിച്ചത്. ഏഴ് മാസം മുമ്പ് മാത്രമാണ് അദ്ദേഹം ഈ ചുമതല ഏറ്റെടുത്തിരുന്നത്.
ബാഴ്‌സയുടെ കടബാധ്യതയായ 1.35 ബില്യൺ യൂറോ കുറയ്ക്കാനുള്ള ശ്രമത്തിൽ റിവർട്ടർ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. കൂടാതെ സ്‌പോട്ടിഫൈയുമായുള്ള സുപ്രധാന സ്പോൺസർഷിപ്പ് ഇടപാടിനെക്കുറിച്ചു സമീപകാല ചർച്ചകളുൻ അദ്ദേഹമായിരുന്നു നടത്തിയിരുന്നത്. സ്പോട്ടിഫൗയുമായുള്ള ചർച്ചകളിൽ ക്ലബിന്റെ ബോർഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ആണ് റിവർട്ടർ ക്ലബ് വിടാൻ കാരണം എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ പറയുന്നത്.