ബാഴ്സലോണയുടെ മോശം ഫോമിന്റെ പ്രധാന കാരണം സുവാരസിന്റെ അഭാവമാണ് എന്ന് മുൻ ബാഴ്സലോണ താരം റിവാൾഡോ. സുവാരസ് പരിക്കേറ്റ് പോയത് മുതൽ ഗോളടിക്കാൻ പോലും കഴിയാതെ കഷ്ടപ്പെടുകയാണ് ബാഴ്സലോണ. സുവാരസിന്റെ അഭാവം ബാഴ്സലോണയെ മെസ്സി എന്ന ഒരൊറ്റ മനുഷ്യനിലേക്ക് ചുരുക്കിയിരിക്കുക ആണ് എന്ന് റിവാൾഡോ പറഞ്ഞു. ഇപ്പോൾ മെസ്സി മാത്രമാണ് ടീമിൽ ചുമതലകൾ ഏറ്റെടുക്കുന്നത്. റിവാൾഡോ പറഞ്ഞു.
ബോക്സിനു പുറത്ത് നിന്ന് ഒരു ഷോട്ട് എടുക്കാൻ വരെ മെസ്സി മാത്രമേ ശ്രമിക്കുന്നുള്ളൂ. ബാക്കി ആർക്കും ഒരു വ്യത്യാസവും പിച്ചിൽ വരുത്താൻ സാധിക്കുന്നില്ല. റിവാൾഡോ പറഞ്ഞു. സുവാരസ് പോയതോടെ മെസ്സിയെ മാത്രമെ മറ്റു ടീമുകൾക്ക് ഭയക്കേണ്ടതുള്ളൂ. അതുകൊണ്ട് അവർ വൃത്തിയായി മെസ്സിയെ ഡിഫൻഡ് ചെയ്യുകയാണ് ഇപ്പോൾ. മെസ്സിക്ക് പന്ത് കിട്ടാത്തതിനാൽ ഡിഫൻസീവ് പകുതിയിലേക്ക് സ്ഥിരമായി വരേണ്ടി വരുന്നതും ബാഴ്സയിലെ പ്രധാന പ്രശ്നമാണ് എന്ന് റിവാൾഡോ പറയുന്നു.