പ്രീസീസൺ ടൂറിൽ ബാഴ്സലോണ പുരുഷ ടീമും വനിതാ ടീമും ഇത്തവണ ഒപ്പം

- Advertisement -

ഇത്തവണ പ്രീസീസണായി ബാഴ്സലോണയുടെ ഇരുടീമുകളും ഒരുമിച്ചാകും അമേരിക്കയിലേക്ക് പുറപ്പെടുക. ആദ്യമായാണ് ബാഴ്സയുടെ വനിതാ ടീമും പുരുഷ ടീമും ഒരുമിച്ച് പ്രീസീസണ് പോകുന്നത്. ജൂലൈ 24ന് ആരംഭിക്കുന്ന പ്രീസീസണിൽ പകുതി വരെ ഇരുടീമുകളും ഒപ്പം ഉണ്ടാകും. ഒരുമിച്ച് ട്രെയിൻ ചെയ്യുകയും ഒരുമിച്ച് പ്രൊമോഷണൽ ഇവന്റുകളിൽ പങ്കെടുക്കുകയും ചെയ്യും.

ലോസ് ആഞ്ചൽസിൽ ഒരു സൗഹൃദ മത്സരം കളിച്ചതിന് ശേഷം ജൂലൈ 29ന് വനിതാ ടീം സ്പെയിനിലേക്ക് തിരിക്കും. പുരുഷ ടീം ഓഗസ്റ്റ് നാകു വരെ അമേരിക്കയിൽ തുടരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement