ഗ്രിസ്മാന് ലോക ഫുട്ബോളർ സ്ഥാനം ലഭിച്ചില്ലെങ്കിൽ വാറിന്റെ ഇടപെടൽ ആവശ്യപ്പെടും- അത്ലറ്റിക്കോ പ്രസിഡണ്ട്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

അന്റോണിൻ ഗ്രീസ്മാന് ബാലൻ ദേ ഓർ ലഭിച്ചില്ലെങ്കിൽ വാറിന്റെ ഇടപെടൽ ആവശ്യപ്പെടുമെന്നു അത്ലറ്റിക്കോ പ്രസിഡണ്ട് എന്ററിക്ക് സെറീസോ. ഫ്രാൻസ് ലോക ചാമ്പ്യന്മാരായതിനു പിന്നാലെയാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ പ്രസിഡണ്ട് ഈ പരാമർശം നടത്തിയത്. റഷ്യൻ ലോകകപ്പിൽ വാർ (വീഡിയോ അസിസ്റ്റന്റ് റഫറി ) മത്സരത്തിനിടെയുള്ള ഒട്ടേറെ പിഴവുകൾ തിരുത്തുകയും മത്സര ഫലത്തെ ബാധിക്കുകയും ചെയ്തിരുന്നു.

അത്ലറ്റികോയുടെ താരം ഗ്രീസ്മാന് ലോക ഫുട്ബോളർ സ്ഥാനം ലഭിച്ചില്ലെങ്കിൽ ഇത്തരമൊരു പിഴവ് തിരുത്തൽ പ്രക്രിയ വേണമെന്നാണ് അത്ലറ്റിക്കോ പ്രസിഡണ്ട് എന്ററിക്ക് സെറീസോ ആവശ്യപ്പെടുന്നത്. ലോകകപ്പിലെ മികച്ച പ്രകടനം ഗ്രീസ്മാനെയും പുരസ്‌കാര പരിഗണയ്ക്കായുള്ള മത്സരത്തിലേക്കെത്തിച്ചിരുന്നു.

സമീപ കാലത്തെ ഏറ്റവും മികച്ച ഫ്രഞ്ച് താരങ്ങളിൽ ഒരാളായാണ് ഗ്രീസ്മാൻ വിലയിരുത്തപ്പെടുന്നത്. അത്ലറ്റിക്കോ മാഡ്രിഡ് വിട്ട് താരം പോകുമെന്ന് വാർത്തകൾ ഉയർന്നെങ്കിലും ഒടുവിൽ മാഡ്രിഡിൽ തുടരാൻ തന്നെ തീരുമാനിക്കുകയായിരുന്നു. മുൻ സ്പാനിഷ് ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിന്റെ മൂന്നു താരങ്ങളാണ് റഷ്യൻ ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. സൂപ്പർ താരം ഗ്രീസ്മാന് പുറമെ ലൂക്കാസ് ഹെർണാണ്ടസ്, തോമസ് ലെമാർ എന്നിവരാണ് മറ്റു രണ്ടു പേർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial