പെറു ക്യാപ്റ്റന് ക്ലബ് മത്സരത്തിലും വിലക്കില്ല

- Advertisement -

പെറു രാജ്യാന്തര ടീം ക്യാപ്റ്റൻ പോളോ ഗുറേറോയുടെ വിലക്ക് ക്ലബ് ഫുട്ബോളിലും നീങ്ങി. ലോകകപ്പിന് മുമ്പ് താൽക്കാലികമായി ഗുറേറോയുടെ വിലക്ക് നീക്കി കൊടുത്ത സ്വിസ് കോടതി തന്നെയാണ് ഈ വിധിയും പുറപ്പെടുവിച്ചിരിക്കുന്നത്. ഫിഫ 14 മാസത്തേക്ക് നീട്ടിയ വിലക്കിലായിരുന്നു സ്വിസ് കോടതി നേരത്തെ താൽക്കാലിക ഇളവ് നൽകിയത്.

മയക്കു മരുന്ന് ഉപയോഗിച്ചതിനായിരുന്നു ഗുറേറോ നേരത്തെ വിലക്ക് നേരിട്ടത്. ബ്രസീലിയൻ ടീമായ ഫ്ലെമംഗോയ്ക്ക് വേണ്ടിയാണ് ഗുറേറോ ഇപ്പോൾ കളിക്കുന്നത്‌. ഗുറേറോയുടെ കേസിൽ അന്തിമ വിധി വരുന്നത് വരെ ഇനി വിലക്ക് ഉണ്ടാകില്ല എന്നും സ്വിസ്സ് കോടതി പറഞ്ഞു‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement