ബാഴ്സലോണ വിജയ വഴിയിൽ തിരികെയെത്തി

Newsroom

Picsart 24 02 01 01 55 42 640
Download the Fanport app now!
Appstore Badge
Google Play Badge 1

രണ്ടു തുടർ പരാജയങ്ങൾക്ക് ശേഷം ബാഴ്സലോണ വിജയ വഴിയിൽ തിരികെയെത്തി. ഇന്ന് ഹോൻ ഗ്രൗണ്ടിൽ ഒസാസുനയെ നേരിട്ട ബാഴ്സലോണ മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ബാഴ്സലോണക്ക് അത്ര എളുപ്പമായിരുന്നില്ല ഇന്നത്തെ വിജയവും. ഒരു ഗോൾ കണ്ടെത്താൻ അവർ ഇന്നും ഏറെ പ്രയാസപ്പെട്ടു. ആദ്യ പകുതിയിൽ ഗോൾ ഒന്നും വന്നില്ല.

ബാഴ്സലോണ 24 02 01 01 54 19 594

രണ്ടാം പകുതിയിൽ സബ്ബായി എത്തിയ വിറ്റർ റോക്കെ ആണ് ബാഴ്സലോണക്ക് ലീഡ് നൽകിയത്. 62ആം മിനുട്ടിൽ കളത്തിൽ എത്തിയ താരം തൊട്ടടുത്ത മിനുട്ടിൽ തന്നെ ഗോൾ നേടി‌. താരത്തിന്റെ ബാഴ്സലോണക്ക് ആയുള്ള ആദ്യ ഗോളായിരുന്നു ഇത്. ഈ ഗോളിന് ശേഷം ഒസാസുന തിരിച്ചടിക്കാൻ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല.

67ആം മിനുട്ടിൽ ഗാർസിയ ചുവപ്പ് കണ്ടതോടെ ഒസാസുന 10 പേരായി ചുരുങ്ങി. ഇത് ബാഴ്സലോണക്ക് കാര്യങ്ങൾ എളുപ്പമാക്കി. ഈ വിജയത്തോടെ ബാഴ്സലോണ 47 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.