ലാലിഗ ക്ലബായ ബാഴ്സലോണ പുതിയ സീസണായുള്ള ഹോം ജേഴ്സി അവതരിപ്പിച്ചു. വലിയ ചടങ്ങിൽ ആണ് പുതിയ പ്രസിഡന്റ് ലപോർടയും അൻസു ഫതിയുമൊക്കെ ചേർന്ന് ജേഴ്സി പുറത്തിറക്കിയത്. പതിവ് ബാഴ്സലോണ സ്ട്രൈപ്പുകൾ ഇല്ലാത്ത ഡിസൈനിലാണ് ജേഴ്സി. ആരാധകർ നല്ല രീതിയിൽ അല്ല ജേഴ്സി സ്വീകരിച്ചിരിക്കുന്നത്. അടുത്ത കാലത്തെ ഏറ്റവും മോശം ജേഴ്സിയാണിത് എന്ന് ഭൂരിഭാഗവും അഭിപ്രായപ്പെടുന്നു. എന്നാൽ ക്രെസ്റ്റിന്റെ തീം ജേഴ്സിയിലേക്ക് പകർത്തിയത് ഇഷ്ടപ്പെടുന്ന ആരാധകരും ഉണ്ട്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ നൈകി ആണ് ബാഴ്സലോണയുടെ കിറ്റ് ഒരുക്കുന്നത്. ജേഴ്സി നാളെ മുതൽ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാകും.