വിജയം തുടരാമെന്ന പ്രതീക്ഷയിൽ ഫിൻലാൻഡ് ഇന്ന് റഷ്യക്ക് എതിരെ

Img 20210613 010105

യൂറോ കപ്പിൽ ഗ്രൂപ്പ് ബിയിൽ നടക്കുന്ന മത്സരത്തിൽ ഫിൻലൻഡും റഷ്യയും ഏറ്റുമുട്ടും. ആദ്യ മത്സരത്തിൽ ഡെന്മാർക്കിനെ തോൽപ്പിച്ച് കൊണ്ട് യൂറോ കപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയം നേടിയ സന്തോഷത്തിലാണ് ഫിൻലാഡ് റഷ്യയെ നേരിടുന്നത്. എന്നാൽ ഡെന്മാർക്കിനെതിരായ വിജയം അന്ന് നടന്ന സംഭവങ്ങൾ ഡെന്മാർക്ക് താരങ്ങളെ ബാധിച്ചതിനാൽ ആണ് എന്നാണ് പലരും വിലയിരുത്തുന്നത്. അത് അല്ല എന്ന് തെളിയിക്കുക ആകും ഫിൻലൻഡിന്റെ ലക്ഷ്യം.

കഴിഞ്ഞ മത്സരത്തിൽ വിജയ ഗോൾ നേടിയ പൊഹൻപാലോയിലും പുക്കിയിലും ആകും ഫിൻലൻഡിന്റെ പ്രതീക്ഷകൾ. ഡെന്മാർക്കിനെതിരെ പെനാൾട്ടൊ സേവ് ചെയ്ത് ഹീറോ ആയ ഗോൾ കീപ്പർ ഹ്രാഡെക്കിയും റഷ്യക്ക് പ്രശ്നമാകും. ബെൽജിയത്തോടെ വലിയ പരാജയം നേരിടേണ്ടി വന്ന റഷ്യക്ക് ഇന്ന് വിജയം നിർബന്ധമാണ്. ഇന്ന് കൂടെ പോയിന്റ് നഷ്ടപ്പെടുത്തിയാൽ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കുക അവർക്ക് അസാധ്യമായേക്കും. സ്വന്തം കാണികൾക്ക് മുന്നിലാണ് മത്സരം എന്നതാണ് റഷ്യയുടെ പ്രതീക്ഷ. ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന മത്സരം തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.

Previous articleവ്യത്യസ്ത ഡിസൈനിൽ ബാഴ്സലോണ ഹോം ജേഴ്സി, ആരാധകർക്ക് ഇടയിൽ സമ്മിശ്ര പ്രതികരണം
Next articleലോക ഫുട്ബോളിലെ ഏറ്റവും മികച്ച സെന്റർ ബാക്ക് ആരാണെന്ന് വെളിപ്പെടുത്തി മൗറിനോ