കിങ്സ്ലീ വീണ്ടും ചർച്ചിൽ ബ്രദേഴ്സിൽ

- Advertisement -

യുവതാരം കിങ്സ്ലീ ഫെർണാണ്ടസിനെ ചർച്ചിൽ ബ്രദേഴ്സ് സ്വന്തമാക്കി. 2016-17 സീസണിൽ ചർച്ചിൽ ബ്രദേഴ്സിനൊപ്പം ഉണ്ടായിരുന്ന താരമാണ് കിംഗ്സ്ലി ഫെർണാണ്ടസ്‌. ഒരിടവേളയ്ക്ക് ശേഷം താരം ചർച്ചിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. മധ്യനിര താരമായ കിംഗ്സ്ലി ഇപ്പോൾ എഫ് സി ഗോവ റിസേർവ്സിൽ നിന്നാണ് ഇപ്പോൾ ചർച്ചിലിലേക്ക് എത്തുന്നത്.

വാസ്കോയുടെ യുവ ടീമിലൂടെ ഉയർന്ന വന്ന താരമാണ് കിംഗ്ല്സി. താരം ഗോവൻ ക്ലബുകളിൽ മാത്രമെ ഇതുവരെ കളിച്ചിട്ടുള്ളൂ. എഫ് സി ഗോവ റിസേർവ്സ് ടീമിൽ കളിച്ച താരം ഐ ലീഗ് പോലെ വലിയ ടൂർണമെന്റുകളിൽ കളിക്കാനാണ് ഇപ്പോൾ ചർച്ചിലിലേക്ക് വന്നത്.

Advertisement