ബാഴ്സലോണ വിടില്ല എന്ന് ജൂനിയർ ഫിർപോ

- Advertisement -

ബാഴ്സലോണയുടെ ലെഫ്റ്റ് ബാക്കായ ജൂനിയർ ഫിർപോ ബാഴ്സലോണ വിടാൻ സാധ്യതയുണ്ട് എന്ന അഭ്യൂഹങ്ങൾ താരം നിഷേധിച്ചു. ഈ സീസൺ തുടക്കത്തിൽ റയൽ ബെറ്റിസിൽ നിന്നും ബാഴ്സലോണയിൽ എത്തിയ ഫിർപോയ്ക്ക് ഈ സീസണിൽ കാര്യമായി പ്രതീക്ഷ നൽകുന്ന പ്രകടനം ഒന്നും കാഴ്ചവെക്കാൻ ആയിരുന്നില്ല. എന്നാൽ തന്റെ കഴിവ് ബാഴ്സലോണയിൽ തന്നെ തെളിയിക്കും എന്ന് ഫിർപോ പറഞ്ഞു.

ഈ വർഷം തനിക്ക് പ്രയാസമുള്ളതായിരുന്നു. പുതിയ നഗരവും പുതിയ ക്ലബും എല്ലാം ആയിരുന്നു എന്നതും കണക്കിലെടുക്കേണ്ടതുണ്ട്. ഫിർപോ പറഞ്ഞു. താൻ നല്ല ഫോമിൽ ഇരിക്കുമ്പോൾ പരിക്ക് വന്നതും പ്രശ്നമായി. ഫിർപ്പൊ പറഞ്ഞു. തന്റെ യഥാർത്ഥ കഴിവ് ബാഴ്സലോണ ആരാധകർക്ക് കാണാൻ ആയിട്ടില്ല എന്നും ആ ഫോമിലേക്ക് താൻ ഉയരുമെന്നും ഫിർപോ പറഞ്ഞു.

Advertisement