വേഗത്തില്‍ പന്തെറിയണം, ബാറ്റ്സ്മാന്റെ ഹെല്‍മറ്റ് തകര്‍ക്കണം, അതായിരിക്കണം ഒരു പേസ് ബൗളറുടെ സമീപനം

ഒരു പേസ് ബൗളറെന്ന നിലയില്‍ ഒരു ബാറ്റ്സ്മാന്റെ മനസ്സില്‍ ഭീതി സൃഷ്ടിച്ചെടുക്കുകയാണ് വേണ്ടതെന്ന അഭിപ്രായവുമായി അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍. ഇടംകൈയ്യന്‍ പേസ് ബൗളിംഗ് ഓള്‍റൗണ്ടര്‍ ആയ അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്‍ അന്താരാഷ്ട്ര തലത്തില്‍ 201 വിക്കറ്റുകള്‍ നേടിയിട്ടുണ്ടെങ്കിലും താരത്തിനെ ഒരു പൂര്‍ണ്ണ ഓള്‍റൗണ്ടറായി വിലയിരുത്തപ്പെടാറില്ല.

പേസ് ബൗളറെന്ന നിലയില്‍ വേഗത്തില്‍ പന്തെറിയുവാന്‍ ഒരാള്‍ക്ക് കഴിയണം. ഒപ്പം തന്നെ ബാറ്റ്സ്മാന്റെ ഹെല്‍മറ്റ് തകര്‍ക്കുവാനാകണം ഒരു പേസ് ബൗളര്‍ ലക്ഷ്യം വയ്ക്കേണ്ടതെന്ന് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പേസ് ബൗളറെന്ന നിലയില്‍ എന്താകണം ഉപദേശമെന്ന ചോദ്യത്തിന് അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍ ഉത്തരം നല്‍കി.

Previous articleസെമെഡോയെ നൽകി കാൻസെലോയെ വാങ്ങാൻ ബാഴ്സലോണ
Next articleബാഴ്സലോണ വിടില്ല എന്ന് ജൂനിയർ ഫിർപോ