രണ്ട് യുവ ഗോൾകീപ്പർമാർ എഫ് സി ഗോവയിൽ

- Advertisement -

രണ്ട് യുവ ഗോൾ കീപ്പർമാരെ ടീമിൽ എത്തിച്ചിരിക്കുകയാണ് എഫ് സി ഗോവ. ടീനേജ് താരങ്ങളായ ഹാൻസൽ കൗലോയും വിദ്ദേഷ് ബൗൺസലെയും ആണ് എഫ് സി ഗോവയുമായി കരാർ ഒപ്പുവെച്ചത്. ഇരുവരും ഗോവയുടെ റിസേർവ്സ് ടീമിലാകും ആദ്യം കളിക്കുക‌. സീസ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന താരങ്ങളാണ് വിദ്ദേശും ഹാൻസലും.

വിദ്ദേശ് കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ എഫ് സി ഗോവയുടെ റിസേർവ്സ് ടീമിൽ കളിച്ചിരുന്നു. ആ പ്രകടനത്തിൽ ത്രൊതി ഉള്ളത് കൊണ്ടാണ് ക്ലബ് താരത്തെ സ്ഥിരകരാറിൽ സ്വന്തമാക്കിയത്. ഇരു താരങ്ങളെയും ക്ലബ് കുറച്ച് കാലമായി പിന്തുടരുന്നുണ്ട് എന്നും കുറച്ച് വർഷങ്ങൾ കൊണ്ട് എഫ് സി ഗോവ സീനിയർ ടീമിന്റെ ഭാഗമാകാൻ ഇരുവർക്കും ആകും എന്നും എഫ് സി ഗോഗ ഡയറക്ടർ രവു പുസ്കുർ പറഞ്ഞു.

Advertisement