മുൻ ബാഴ്സലോണ താരം ജുവാൻ കാർലോസിന് കൊറോണ

- Advertisement -

മുൻ ബാഴ്സലോണ താരമായ ജുവാൻ കാർലോസിന് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് 55കാരനായ റോഡ്രിഗസിന് കൊറോണ പോസിറ്റീവ് ആണെന്ന് മനസ്സിലായത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.

വല്ലഡോയിഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരം 1991മുതൽ 94വരെയുള്ള സീസണിലാണ് ബാഴ്സയുടെ സീനിയർ ടീമിൽ കളിച്ചിരുന്നത്. വലൻസിയ, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബുകളിലും കളിച്ചിട്ടുണ്ട്. സ്പാനിഷ് ദേശീയ ടീമിന്റെയും ഭാഗമായിട്ടുണ്ട്. ഇപ്പോൾ പരിശീലകനായാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.

Advertisement