കുറച്ച് ആരാധകരെ എങ്കിലും സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കണം എന്ന് ബാഴ്സ

- Advertisement -

സ്പെയിനിലെ കൊറോണ സാഹചര്യങ്ങൾ ശാന്തമായ സ്ഥിതിക്ക് കുറച്ച് ആരാധകരെ എങ്കിലും ലാലിഗ മത്സരങ്ങൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കണം എന്ന ആവശ്യവുമായി ബാഴ്സലോണ രംഗത്ത്. സ്റ്റേഡിയത്തിൽ കൊള്ളാവുന്നതിന്റെ പത്തോ ഇരുപതോ ശതമാനം ആൾക്കാരെ എങ്കിലും സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കണം എന്നാണ് ബാഴ്സലോണ പറയുന്നത്.

ആരാധകരുടെ ആരോഗ്യ സുരക്ഷ ഉറപ്പിച്ച് കൊണ്ടാകും പ്രവേശനം. സാമൂഹിക അകലം ഉറപ്പിച്ച് കാണികളെ ഇരുത്തുക. എല്ലാ ആരോഗ്യ നിർദ്ദേശങ്ങളും പാലിക്കുക എന്നത് ഒക്കെ അടിസ്ഥാനമാക്കി ആകും പ്രവേശനം. ഈ സീസണിൽ തന്നെ ഇത് നടപ്പിൽ ആക്കാൻ ആകും ആവശ്യം. എന്ന ബാഴ്സലോണയുടെ ഈ ആവശ്യം ലാലിഗ സ്വീകരിക്കാൻ സാധ്യതയില്ല.

Advertisement