ബാഴ്സലോണ വിടാനുള്ള കരാർ വ്യവസ്ഥ മെസ്സി ഉപയോഗിച്ചില്ല

- Advertisement -

ഈ സീസണിൽ മെസ്സിക്ക് വേണമെങ്കിൽ ക്ലബ് വിടാം എന്ന് മെസ്സിയുടെ കരാറിൽ ബാഴ്സലോണ പ്രത്യേക വ്യവസ്ഥ നൽകിയിരുന്നു. ജൂൺ 1 വരെ ആയിരുന്നു ആ വ്യവസ്ഥ ഉപയോഗിച്ച് ബാഴ്സലോണ വിടാനുള്ള മെസ്സിയുടെ അവസരം. എന്നാൽ ആ വഴി മെസ്സി ഉപയോഗിച്ചില്ല. താരം ഈ വരുന്ന സീസൺ കൂടെ ബാഴ്സലോണയിൽ ഉണ്ടാകും എന്ന് ഇതോടെ ഉറപ്പായി.

2021 സീസൺ അവസാനം വരെ ബാഴ്സലോണയിൽ മെസ്സിക്ക് കരാറുണ്ട്. മെസ്സി കരാർ പുതുക്കി കരിയർ അവസാനം വരെ ബാഴ്സലോണയിൽ കളിക്കും എന്നാണ് ബാഴ്സലോണ മാനേജ്മെന്റും ആരാധകരും വിശ്വസിക്കുന്നത്. പുതിയ കരാർ വന്നാൽ ഒരോ സീസണിലും ക്ലബ് വിടാൻ മെസ്സിക്ക് നിയന്ത്രണങ്ങൾ ഉണ്ടാവില്ല. ബാഴ്സലോണക്ക് മെസ്സി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് കരാറിൽ ഈ പ്രത്യേക വ്യവസ്ഥ വെക്കുന്നത്.

Advertisement