ബാഴ്സലോണയിൽ ചരിത്രം കുറിച്ച് അൻസു!!

ഇന്നലെ റയൽ ബെറ്റിസിനെതിരായ മത്സരത്തിൽ യുവതാരം അൻസി ഫറ്റി ചരിത്രം കുറിച്ചു. ബാഴ്സലോണക്ക് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി ഇന്നലെ അൻസു മാറി. കളിയുടെ രണ്ടാം പകുതിയുടെ അവസാനം അൻസു സബ്ബായി എത്തിയിരുന്നു. 16 വയസ്സും 300 ദിവസവും മാത്രമാണ് അൻസുവിന്റെ പ്രായം. ലയണൽ മെസ്സിക്കും സുവാരസിനും ഡെംബലെയ്ക്കും ഒക്കെ പരിക്കേറ്റതായിരുന്നു താരത്തിന് ഈ അവസരം തെളിയാനുള്ള കാരണം.

മത്സരം ബാഴ്സലോണ 5-2ന് വിജയിച്ചിരുന്നു. 2002 ഒക്ടോബറിൽ ജനിച്ച അൻസു അവസാന ഒരാഴ്ചയായി ബാഴ്സ സീനിയർ ടീമിന് ഒപ്പം പരിശീലനം നടത്തുന്നുണ്ട്. 1941ൽ ബാഴ്സക്കായി കളിച്ച വിസെന്റെ മാർട്ടിനെസ് ആണ് ബാഴ്സലോണക്കായി കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം. 16 വയസ്സും 298 ദിവസവുമായിരുന്നു അന്ന് മർട്ടിനെസിന്റെ പ്രായം.

Previous articleഗാംഗുലിയുടെ റെക്കോർഡ് മറികടന്ന് ക്യാപ്റ്റൻ കോഹ്ലി
Next articleഎമ്പപ്പെയക്കും കവാനിക്കും പരിക്ക്!!